ചും​ബ​ന വി​വാ​ദം; അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഫെഡറേഷൻ
ചും​ബ​ന വി​വാ​ദം; അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഫെഡറേഷൻ
Sunday, August 27, 2023 10:15 PM IST
മാ​ഡ്രി​ഡ്: വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ജെ​ന്നി ഹെ​ർ​മോ​സോ എ​ന്ന താ​ര​ത്തി​ന് സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഫെഡറേഷൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ് നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര നീ​ക്ക​ങ്ങ​ളു​മാ​യി സ്പാ​നി​ഷ് എ​ഫ്എ.

തി​ങ്ക​ളാ​ഴ്ച ഫെ​ഡ​റേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം ന​ട​ക്കു​ന്നു​ണ്ടെ​ന്നും എ​ല്ലാ പ്രാ​ദേ​ശി​ക ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നു​ക​ളും ഈ ​യോ​ഗ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഇ​പ്പോ​ൾ എ​ത്തി​പ്പെ​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യെ​പ്പ​റ്റി യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

നേ​ര​ത്തെ, റൂ​ബി​യാ​ല​സി​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് 90 ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​ണെ​ന്ന് ഫി​ഫ അ​റി​യി​ച്ചി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ന്മേ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കും വ​രെ റൂ​ബി​യാ​ല​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഫി​ഫ വ്യ​ക്ത​മാ​ക്കി​യ​ത്.


എ​ന്നാ​ൽ, നി​സാ​ര​മാ​യ, പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ഒ​രു ചെ​റു ചും​ബ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫെ​മി​നി​സ്റ്റു​ക​ൾ ത​ന്നെ "കൊ​ല്ലാ​ക്കൊ​ല' ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് റൂ​ബി​യാ​ല​സ് പ​റ​യു​ന്ന​ത്.

ഓ​ഗ​സ്റ്റ് 20-ന് ​ന​ട​ന്ന ഫൈ​ന​ലി​നി​ടെ, ഇം​ഗ്ല​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി കി​രീ​ടം നേ​ടി​യ ശേ​ഷം ലാ ​റോ​ജാ​സ് വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ, ഹെ​ർ​മോ​സോ​യു​ടെ ചു​ണ്ടി​ൽ റൂ​ബി​യാ​ല​സ് ബ​ല​മാ​യി ചും​ബി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണം.

മ​റ്റ് താ​ര​ങ്ങ​ളു​ടെ ക​വി​ളി​ൽ ചെ​റു​ചും​ബ​നം ന​ൽ​കി​യ റൂ​ബി​യാ​ല​സ് ഹെ​ർ​മോ​സോ​യെ പി​ടി​ച്ചു​നി​ർ​ത്തി ചു​ണ്ടി​ൽ ചും​ബി​ക്കു​ക​യാ​യി​രു​ന്നു. റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്നും വ​നി​താ താ​ര​ങ്ങ​ളെ കാ​യി​ക​സം​ഘ​ട​നാ അ​ധി​കൃ​ത​ർ അ​ടി​മ​ക​ളാ​യി ആ​ണ് കാ​ണു​ന്ന​തെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<