കു​ഞ്ഞി​നെ ഫ്ലാ​റ്റി​ൽ നി​ന്നെ​റി​ഞ്ഞ സം​ഭ​വം മ​ന​സാ​ക്ഷി​യെ ഉ​ല​യ്ക്കു​ന്ന​ത്: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
കു​ഞ്ഞി​നെ ഫ്ലാ​റ്റി​ൽ നി​ന്നെ​റി​ഞ്ഞ സം​ഭ​വം മ​ന​സാ​ക്ഷി​യെ ഉ​ല​യ്ക്കു​ന്ന​ത്: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Friday, May 3, 2024 8:20 PM IST
കൊ​ച്ചി: പ​ന​മ്പ​ള്ളി​ന​ഗ​റി​ലെ ഫ്ലാ​റ്റി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ പു​റ​ത്തേ​യ്ക്ക് എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഉ​ല​യ്ക്കു​ന്ന​താ​ണെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍. സം​ഭ​വം ന​ട​ന്ന പ​ന​മ്പ​ള്ളി​ന​ഗ​റി​ലെ ഫ്ലാ​റ്റും പ​രി​സ​ര​വും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു.

സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ കു​ഞ്ഞു​ങ്ങ​ളെ കൊ​ല്ലു​ന്ന​ത് പോ​ലെ​യു​ള്ള ക്രൂ​ര​ത​ക​ള്‍ ആ​രും ചെ​യ്യ​രു​ത്. അ​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ അ​മ്മ​ത്തൊ​ട്ടി​ല്‍, ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​ഉ​ള്‍​പ്പെ​ടെ അ​ന​വ​ധി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. അ​വ​ര്‍ അ​വി​ടെ സു​ര​ക്ഷി​ത​രാ​യി വ​ള​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പ​ന​മ്പ​ള്ളി​ന​ഗ​ർ സം​ഭ​വ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<