കൊ​ച്ചി: നി​രോ​ധി​ത ല​ഹ​രി പ​ദാ​ര്‍​ഥ​മാ​യ മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി ര​ണ്ടു യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ലാ​യ കേ​സി​ല്‍ ല​ഹ​രി​യു​ടെ ഉ​റ​വി​ടം തേ​ടി ക​ള​മ​ശേ​രി പോ​ലീ​സ്. മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം ത​യ്യ​ല്‍​പ​റ​മ്പി​ല്‍ ടി.​എ​സ്. ശ​ര​ണ്യ (23), മ​ല​പ്പു​റം കോ​ട്ട​ക്ക​ല്‍ സൂ​ഫി ബ​സാ​ര്‍ ക​രു​ത്തോ​മാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ഫീ​ല ന​സ്‌​റി​ന്‍ (26 ), ആ​ലു​വ മു​പ്പ​ത്ത​ടം ത​ണ്ടി​രി​ക്ക​ല്‍ വീ​ട്ടി​ല്‍ ടി.​എ. ഷെ​മീ​ര്‍ ടി ​എ ( 44) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ബി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളു​ടെ പേ​രി​ല്‍ മു​മ്പും മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളു​ണ്ട്. ഇ​വ​രി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്നി​ന​ത്തി​ല്‍​പ്പെ​ട്ട 1.18 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ന്‍ ആ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് മെ​ത്താം​ഫി​റ്റാ​മി​ന്‍ കൈ​വ​ശം വ​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ സ​മ്മ​തി​ച്ചു. കാ​സ​ര്‍​ഗോ​ഡ് നി​ന്നാ​ണ് ല​ഹ​രി​വ​സ്തു കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വ​ട്ടേ​കു​ന്നം മു​ട്ടാ​ര്‍ ഭാ​ഗ​ത്തു​ള്ള സൗ​പ​ര്‍​ണ്ണി​ക അ​പ്പാ​ര്‍​ട്‌​മെ​ന്‍റി​ല്‍ മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കി വി​ട്ട​യ​ച്ചു.