അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങി വാഹനങ്ങള്‍ തകര്‍ത്തു
Saturday, May 27, 2023 3:35 PM IST
കന്പം: അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങി. ആന ജനവാസമേഖലയിലൂടെ പാഞ്ഞോടി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ ആന തകര്‍ത്തു.
പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള സംഘം സ്ഥലത്തെത്തി ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെയാണ് ആന ജനവാസമേഖലയിലേയ്ക്കെത്തിയത്. ലോവര്‍ ക്യാമ്പിലെ വനാതിര്ത്തിലിലൂടെ ഇവിടെയെത്തിയെന്നാണ് നിഗമനം.
ഇപ്പോള്‍ ചിന്നക്കനാല്‍ ദിശയിലാണ് അരിക്കൊമ്പനുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും.