കന്പം: അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ന് സ​മീ​പ​മു​ള​ള ജ​ന​വാ​സ​മേ​ഖ​ല​യിലിറ​ങ്ങി. പ്ര​ദേ​ശ​ത്തെ ഒ​രു പു​ളി​മരത്തോട്ടത്തി​ലാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും അ​ട​ക്ക​മു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ന​യെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​യ്‌​ക്കെ​ത്തി​യ​ത്. ലോ​വ​ര്‍ കാ​മ്പി​ലെ വ​നാ​തി​ര്‍​ത്തി​ലി​ലൂ​ടെ ഇ​വി​ടെ​യെ​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം.

ഇപ്പോള്‍ അരിക്കൊമ്പനുള്ളത് ചിന്നക്കനാല്‍ ദിശയിലാണ്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും.