ഡബിൾ സ്ട്രോംഗ്
Tuesday, June 17, 2025 11:00 PM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന പരന്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ശക്തമായ നിലയിൽ.
ഒന്നാം ദിനം മത്സരം അവസാനിപ്പിക്കുന്പോൾ നജ്മുൾ ഹുസൈൻ ഷാന്റോ, മുഷ്ഫിക്കർ റഹിം എന്നിവരുടെ സെഞ്ചുറി മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
അതേസമയം, ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിന്റെ വിരമിക്കൽ പരന്പരയാണിതെന്നതിനാൽ പരന്പര നേട്ടത്തോടെ അദ്ദേഹത്തിന് യാത്രയയപ്പ് നൽകുകയാണ് ലങ്കൻ താരങ്ങളുടെ ലക്ഷ്യം. മാത്യൂസിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് സഹതാരങ്ങൾ ആദരിച്ചത്.
ഡബിൾ സെഞ്ചുറി
ബംഗ്ലാദേശിന്റെ മൂന്നു വിക്കറ്റുകൾ 45 റണ്‍സിനുള്ളിൽ ആതിഥേയർ വീഴ്ത്തി. ഓപ്പണ്‍ അനാമുൾ ഹക്ക് (0), ഷദ്മാൻ ഇസ്ലാം (14), മൊമിനുൾ ഹക്ക് (29) എന്നിവർ തുടക്കത്തിലേ പുറത്ത്.
നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോ (136*), മുഷ്ഫിക്കർ റഹിം (105*) എന്നിവരുടെ സെഞ്ചുറികൾ ടീമിനെ ശക്തമായ നിലയിലെത്തിച്ചു. ഇരുവരും ചേർന്ന് 247 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.