ഏകപക്ഷീയമായി നിലപാട് മാറ്റുന്ന അവസ്ഥയില്ലാതാക്കണം: മോദി
Monday, May 22, 2023 12:41 AM IST
ഹിരോഷിമ: യുക്രെയ്നിലെ നിലവിലെ പ്രശ്നം മനുഷ്യാവകാശത്തിന്റെയാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ വിഷയത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞിരുന്നു.
യുക്രെയ്ൻ വിഷയത്തിൽ ആഗോള നേതാക്കൾ സഹായം തേടിയതിനെത്തുടർന്നാണ് മോദിയുടെ പരാമർശം. ആധുനിക കാലഘട്ടത്തിൽ ശ്രീബുദ്ധന്റെ പ്രബോധനങ്ങളിൽനിന്നു പരിഹാരം കണ്ടെത്താം. യുഎന്നിനെ എല്ലാ രാഷ്ട്രങ്ങളും അംഗീകരിക്കണമെന്നും കാലോചിതമായി യുഎൻ ഘടനയിൽ മാറ്റം വരണമെന്നും മോദി പറഞ്ഞു.
ഇന്നലെ ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ, യുകെ പ്രധാനമന്ത്രി ഋഷി സുനാക് എന്നിവരുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി.