കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കില്ലെന്ന് അഹമ്മദ് പട്ടേലിന്റെ മകൻ
Saturday, February 15, 2025 1:41 AM IST
അഹമ്മദാബാദ്: കോൺഗ്രസിനുവേണ്ടി ഇനിയൊരിക്കലും പ്രവർത്തിക്കില്ലെന്ന് അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ.
പാർട്ടിക്കുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു തന്റെ പിതാവെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഓരോ ചുവടും തടസപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഭാറൂച് മണ്ഡലത്തിൽനിന്നു മത്സരിക്കാൻ ഫൈസൽ താത്പര്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് സീറ്റ് നല്കിയില്ല. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഐസിസി ട്രഷററും ആയിരുന്ന അഹമ്മദ് പട്ടേൽ 2020ലാണ് അന്തരിച്ചത്.