ഛത്തീസ്ഗഡിൽ സുരക്ഷാഭടൻ കൊല്ലപ്പെട്ടു; എട്ടു മാവോയിസ്റ്റുകളെ വധിച്ചു
Sunday, June 16, 2024 2:08 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ അബുജ്മാർഗിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകളും ഒരു സുരക്ഷാഭടനും കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടു സുരക്ഷാഭടന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
നാരായൺപുർ, ബിജാപുർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിപ്രദേശമായ ഇവിടം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. മൂന്നു ജില്ലകളിൽനിന്നുമുള്ള ദൗത്യസേനയും മാവോയിസ്റ്റ് സംഘവും തമ്മിൽ രണ്ടു ദിവസമായി ഇവിടെ വെടിവയ്പ് നടന്നുവരികയായിരുന്നു. കൂടുതൽ ദൗത്യസേനയും അർധസൈനികവിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.