രാജസ്ഥാൻ മന്ത്രിമാരുമായും എംഎൽഎമാരുമായും രൺധാവ കൂടിക്കാഴ്ച നടത്തി
Thursday, June 8, 2023 3:21 AM IST
ജയ്പുർ: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സുഖ്ജിന്ദർ സിംഗ് രൺധാവ ഇന്നലെ രാജസ്ഥാനിലെ മന്ത്രിമാരുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും നടത്തിയ കൂടിക്കാഴ്ചയിൽ സമവായമുണ്ടായെന്നു കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചെങ്കിലും വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതി ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണു സച്ചിൻപക്ഷം. ജൂൺ പതിനൊന്നിന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികദിനത്തിൽ സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.