തമിഴ്നാട്ടിൽ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി സ്വർണം കവർന്നു
Thursday, January 28, 2021 12:22 AM IST
മയിലാടുംതുറൈ: തമിഴ്നാട്ടിലെ സിർകാഴി ജില്ലയിൽ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 17 കിലോ സ്വർണം കവർന്നു.
മണിക്കൂറുകൾക്കകം പ്രതികളെ പോലീസ് പിടികൂടി. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ കൊല്ലപ്പെട്ടു. ഇന്നലെരാവിലെയായിരുന്നു കൊലപാതകവും കവർച്ചയും നടന്നത്.