ഓ​ണ്‍ലൈ​ൻ അ​ധ്യാ​പ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം
ഓ​ണ്‍ലൈ​ൻ അ​ധ്യാ​പ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം
Thursday, October 1, 2020 12:40 AM IST
ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു ന്ന​തു സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ അ​ത​തു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്രം. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചു വേ​ണം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നു പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. മ​റ്റു നി​ർ​ദേ​ശ​ങ്ങ​ൾ ചു​വ​ടെ

* ഓ​ണ്‍ലൈ​ൻ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലു​ള്ള അ​ധ്യാ​പ​നം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

* ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ നേ​രി​ട്ടെ​ത്താ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍ലൈ​ൻ പ​ഠ​ന രീ​തി തു​ട​രാ​ൻ അ​നു​മ​തി ന​ൽ​ക​ണം.

* ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സ​മ്മ​ത പ​ത്ര​മു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മേ സ്കൂ​ളി​ൽ എ​ത്താ​ൻ അ​നു​മ​തി ന​ൽ​കാ​വൂ.

* സ്കൂ​ളു​ക​ളി​ലെ ഹാ​ജ​ർ നി​ല നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം അ​നു​സ​രി​ച്ച് വേ​ണം തീ​രു​മാ​നം എ​ടു​ക്കാ​ൻ.

* കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്പോ​ഴു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് പു​റ​ത്തി​റ​ക്കാം.

* സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി പാ​ലി​ച്ചു വേ​ണം സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ.


കൂ​ടി​ച്ചേ​ര​ലു​ക​ൾ

ക​ണ്ടെ​യി​ന്‍റ്മെ​ന്‍റ് സോ​ണു​ക​ൾ​ക്ക് പു​റ​ത്ത് മ​ത, സാം​സ്കാ​രി​ക, രാ​ഷ്‌ട്രീ​യ, വി​നോ​ദ കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്ക് നൂ​റു പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് അ​നു​മ​തി​യി​ല്ല. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളു​ടെ അ​ൻ​പ​ത് ശ​ത​മാ​നം നൂ​റോ അ​തി​ൽ താ​ഴെ​യോ പേ​ർ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച 200 പേ​ർ​ക്ക് ക​ഴി​യാ​നു​ള്ള ഇ​ട​മു​ണ്ടെങ്കി​ൽ അ​നു​മ​തി ല​ഭി​ക്കും. ഇ​വി​ടെ തെ​ർ​മ​ൽ സ്കാ​നിം​ഗും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​ണ്. തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന സാ​മൂ​ഹി​ക അ​ക​ല​വും തെ​ർ​മ​ൽ സ്കാ​നിം​ഗും മ​റ്റു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം.

തി​യ​റ്റ​റു​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം

അ​ൻ​പ​ത് ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ മാ​ത്രം ആ​ളു​ക​ളെ ഇ​രു​ത്തി സി​നി​മ തി​യ​റ്റ​റു​ക​ൾ​ക്കും മ​ൾ​ട്ടി പ്ല​ക്സു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാം.

വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ബി​സി​ന​സ് ടു ​ബി​സി​ന​സ് എ​ക്സി​ബി​ഷ​നു​ക​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്.

കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി മാ​ത്രം സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​നോ​ദ പാ​ർ​ക്കു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.