കള്ളക്കടൽ പ്രതിഭാസം: മുന്നറിയിപ്പ് ലംഘിച്ച് വിനോദ സഞ്ചാരികൾ
കള്ളക്കടൽ പ്രതിഭാസം: മുന്നറിയിപ്പ്  ലംഘിച്ച് വിനോദ സഞ്ചാരികൾ
Tuesday, May 7, 2024 2:04 AM IST
ക​​​ന്യാ​​​കു​​​മാ​​​രി: ക​​​​ള്ള​​​​ക്ക​​​​ട​​​​ൽ പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അധികൃതരുടെ മുന്നറിയിപ്പു നിർദേശം പാലിക്കാതെ വിനോദ സഞ്ചാരികൾ. ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണം രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കെ ബീ​​​​ച്ചി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക​​​​ളും ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യു​​​​ള്ള വി​​​​നോ​​​​ദ​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ട​​​​ൽ​​​​തീ​​​​ര​​​​ത്ത് കി​​​​ട​​​​ന്ന് ഉ​​​​റ​​​​ങ്ങ​​​​രു​​​​തെ​​​​ന്നും ര​​​​ണ്ടു ദി​​​​വ​​​​സം മു​​​​ന്പേ അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​രും ജാ​​​​ഗ്ര​​​​താ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടുണ്ട്. എ​​​​ന്നാ​​​​ൽ, നി​​​​ർ​​​​ദേ​​​​ശം ലം​​​​ഘി​​​​ച്ച് ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ​​​​താ​​​​ണ് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ത്തി​​​​ലെ അ​​​​ഞ്ചു പേ​​​​രുടെ ജീവൻ നഷ്ടപ്പെടാൻ കാരണം.

ക​​ന്യാ​​കു​​മാ​​രി ബീ​​ച്ച് സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം വിദ്യാർഥി സംഘം ലെ​​മൂ​​ർ ബീ​​​​ച്ചി​​​​ൽ കു​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങിയപ്പോൾ ശ​​​​ക്ത​​​​മാ​​​​യ തി​​​​ര​​​​മാ​​​​ല​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ബീ​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ലൈ​​ഫ്​​​​ഗാ​​​​ർ​​​​ഡ് ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ വി​​​​ല​​​​ക്കി​​​​യ​​​​താ​​​​യി പ​​​​റ​​​​യു​​​​ന്നു. എന്നാൽ, ക​​​​ട​​​​ലി​​​​ലി​​​​റ​​​​ങ്ങി​​​​യ എ​​ട്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ തി​​​​ര​​​​മാ​​​​ല​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ബീ​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ ഓ​​​​ടി​​​​യെ​​​​ത്തി മൂ​​ന്നു​​​​പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​ഞ്ചു​​​​പേ​​രെ കാ​​ണാ​​താ​​കു​​ക​​യാ​​യി​​രു​​ന്നു. ​​തു​​ട​​ർ​​ന്ന് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും പോ​​ലീ​​സു​​മെ​​ത്തി ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് അ​​ഞ്ചു​​പേ​​രു​​ടെ​​യും മൃത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​​​ട​​​​ൽ​​​​ക്ഷോ​​​​ഭ മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലെ​​​മൂ​​​ർ ബീ​​​​ച്ച് അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, തെ​​​​ങ്ങി​​​​ൻ​​​​തോ​​​​പ്പി​​​​ലൂ​​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​സം​​​​ഘം ബീ​​​​ച്ചി​​​​ലെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ന്യാ​​​​കു​​​​മാ​​​​രി ജി​​​​ല്ലാ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ഇ.​​​​ സു​​​​ന്ദ​​​​ര​​​​വ​​​​ത​​​​നം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.