ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരം: സിദ്ധരാമയ്യ
ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരം: സിദ്ധരാമയ്യ
Tuesday, May 7, 2024 1:15 AM IST
ബെ​ല​ഗ​വി: ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​ണെ​ന്നും ബി​ജെ​പി​ക്ക് 400 സീ​റ്റ് ല​ഭി​ച്ചാ​ൽ അ​വ​ർ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തു​മെ​ന്നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

ഡോ.​ബി.​ആ​ർ.​ അം​ബേ​ദ്ക​ർ വിഭാവനം ചെ യ്ത ഭ​ര​ണ​ഘ​ട​ന എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​സ​രം ന​ൽ​കു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ ബി​ജെ​പി ഇ​തി​നെ​തി​രാ​ണെ​ന്നും ബെ​ല​ഗ​വി​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.‌​ ശി​വ​കു​മാ​റി​നൊ​പ്പം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ ചൂ​ണ്ടി​ക്കാ​ട്ടി.

വെ​റും രാ​ഷ്‌​ട്രീ​യ സ്വാ​ത​ന്ത്ര്യം മാ​ത്രം ഒ​രു രാ​ജ്യ​ത്തി​നു മ​തി​യാ​കി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും സാ​ന്പ​ത്തി​ക, സാ​മൂ​ഹി​ക സ്വാ​ത​ന്ത്ര്യം ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അം​ബേ​ദ്ക​ർ പ​റ​ഞ്ഞുവച്ചിട്ടുണ്ട്.

ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഗാ​ര​ന്‍റി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​ത്. അ​ധി​കാ​ര​ത്തി​ലെ​ത്തി എ​ട്ടു മാ​സം കൊ​ണ്ട് എ​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ളും പാ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​നാ​യി.

അ​ഞ്ചു ഗാ​ര​ന്‍റി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ലു​ള്ള വി​ശ്വാ​സം വ​ർ​ധി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ഗാ​ര​ന്‍റി​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം ഭ​യ​ത്തി​ൽ​നി​ന്നു​ള്ള​താ​ണ്. ഗാ​ര​ന്‍റി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് 52,009 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.

-സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. 28 സീ​റ്റു​ള്ള ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് 14 സീ​റ്റി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഇ​തോ​ടെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​കും. ക​ഴി​ഞ്ഞ 26ന് 14 ​സീ​റ്റു​ക​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.