ആസാമിൽ 644 തീവ്രവാദികൾ കീഴടങ്ങി
Friday, January 24, 2020 12:02 AM IST
ഗോഹട്ടി: ആസാമിൽ എട്ടു സംഘടനകളിൽപ്പെട്ട 644 തീവ്രവാദികൾ ആയുധംവച്ച് കീഴടങ്ങി. ഉൾഫ(ഐ), എൻഡിഎഫ്ബി, ആർഎൻഎൽഎഫ്, കെഎൽഒ, സിപിഐ(മാവോയിസ്റ്റ്), എൻഎസ്എൽഎ, എഡിഎഫ്, എൻഎൽഎഫ്ബി സംഘടനകളിലെ തീവ്രവാദികളാണു മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനു മുന്പാകെ കീഴടങ്ങിയത്.
എൻഎൽഎഫ്ബി(നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ബംഗാളി)യിലെ 301 പേരാണ് ഇന്നലെ കീഴടങ്ങിയത്.
എഡിഎഫി(ആദിവാസി ഡ്രാഗൺ ഫൈറ്റർ)ലെ 178 പേരും കീഴടങ്ങി.