ഫാത്തിമയുടെ മരണം: മൂന്ന് അധ്യാപകരെ ചോദ്യംചെയ്തു
Tuesday, November 19, 2019 1:09 AM IST
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരായ സുദർശൻ പദ്മനാഭൻ, മിലിന്ദ്, ഹേമന്ദ്രൻ എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തു. ഐഐടി ഗസ്റ്റ് ഹൗസിൽവച്ചായിരുന്നു ചോദ്യംചെയ്യൽ.
മരണത്തിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ഐഐടി വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണു വിദ്യാർഥികൾ കാന്പസിൽ നിരാഹാര സമരം ആരംഭിച്ചത്. ചിന്താബാർ എന്ന കൂട്ടായ്മയുടെ പ്രവർത്തകരായ അസർ മൊയ്ദീൻ, ജസ്റ്റിൻ ജോസഫ് എന്നീ വിദ്യാർഥികളാണ് സമരം ആരംഭിച്ചത്. പുറത്ത് പോലീസ് അന്വേഷണം നടക്കുന്നതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്നാണു മദ്രാസ് ഐഐടിയുടെ നിലപാട്. ഇതിനിടെ ഐഐടി ഡയറക്ടറെ ഡൽഹിക്കു വിളിപ്പിച്ചതായി സൂചനയുണ്ട്.