ചിന്മയാനന്ദിനെതിരേയുള്ള കേസ്: പെൺകുട്ടി തെളിവുകൾ കൈമാറി
ചിന്മയാനന്ദിനെതിരേയുള്ള കേസ്: പെൺകുട്ടി തെളിവുകൾ കൈമാറി
Sunday, September 15, 2019 12:44 AM IST
ഷാ​​​ജ​​​ഹാ​​​ൻ​​​പു​​​ർ( യു​​​പി): ബി​​​ജെ​​​പി നേ​​​താ​​​വ് ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​നെ​​​തി​​​രേ​​​യു​​​ള്ള മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു തെ​​​ളി​​​വു​​​ക​​​ൾ കൈ​​​മാ​​​റി. 43 വീ​​​ഡി​​​യോ​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ പെ​​​ൻ​​​ഡ്രൈ​​​വാ​​​ണ് ബി​​​രു​​​ദാ​​​ന​​​ന്ത​​ര ബി​​​രു​​​ദ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി, സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം രൂ​​​പീ​​​ക​​​രി​​​ച്ച പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്. ഏ​​​തു​​​ത​​​ര​​​ത്തി​​​ലു​​​ള്ള തെ​​​ളി​​​വു​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

വെ​​​ള്ളി​​​യാ​​​ഴ്ച പെ​​​ൺ​​​കു​​​ട്ടി​​​യെ ചോ​​​ദ്യം​​​ചെ​​​യ്ത അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​ന്‍റെ കി​​​ട​​​പ്പു​​​മു​​​റി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തി​​​നു​​​മു​​​ന്പ് പെ​​​ൺ​​​കു​​​ട്ടി​​​യെ ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന് തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യെ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം​​​ചെ​​​യ്തി​​​രു​​​ന്നു.


ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​നെ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ചോ​​​ദ്യം​​​ചെ​​​യ്തു. ബി​​​ജെ​​​പി നേ​​​താ​​​വ് ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം ശാ​​​രീ​​​രി​​​ക ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​യാ​​​ക്കി​​​യെ​​​ന്നാ​​​ണു പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.