കോയന്പത്തൂരിൽ മൂന്നു പേർ കസ്റ്റഡിയിലെന്നു സൂചന
Sunday, August 25, 2019 1:11 AM IST
കോയന്പത്തൂർ: തമിഴ്നാട്ടിൽ ആറ് ലഷ്കർ ഇ തൊയ്ബ ഭീകരവാദികൾ എത്തിയെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നു തീവ്രവാദബന്ധം സംശയിക്കുന്ന മൂന്നുപേരെ കോയന്പത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തതായി പിടിഐ റിപ്പോർട്ട് ചെ യ്തു. ഇവരിലൊരാൾ മലയാളിയാണെന്നാണു സൂചന.
കോയന്പത്തൂരിൽ പോലീസ് നടത്തിവരുന്ന വാഹനപരിശോധനയ്ക്കിടെയാണ് തീവ്രവാദബന്ധം സംശയിച്ചു രണ്ടുപേരെ പിടികൂടിയത്. ഒരാൾ മലയാളിയാണെന്നും മറ്റൊരാൾ കോയന്പത്തൂർ സ്വദേശിയുമാണെന്നും സൂചനയുണ്ട്.