സാന്പത്തിക പ്രതിസന്ധി: മോദിയെ പിന്തുണച്ച് കേജരിവാൾ
Saturday, August 24, 2019 12:14 AM IST
ന്യൂഡൽഹി: രാജ്യത്തെ നിലവിലെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ. സാന്പത്തിക മാന്ദ്യത്തെ നേരിടാൻ ശക്തമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെ ന്നും കേജരിവാൾ പറഞ്ഞു. സാന്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള മാർഗങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുമെന്നതിൽ തനിക്ക് പൂർണവിശ്വാസമുണ്ട്.
രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയും സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യേണ്ട സമയമാണിതെന്നും ഡൽഹിയിൽ ഒരു ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. സാന്പത്തിക രംഗത്തെ നന്നാക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഓരോ ചുവടുകളേയും ഡൽഹി സർക്കാർ പിന്തുണയ്ക്കും. തൊഴിലില്ലായ്മ സംബന്ധിച്ച് വ്യക്തിപരമായി ഭയപ്പെടുന്നുവെന്നും കേജരിവാൾ കൂട്ടിച്ചേർത്തു. നിലവിലെ സ്ഥിതി ആശങ്കാ ജനകമാണ്.
പ്രത്യേകിച്ച് വാഹനമേഖല, തുണിവ്യവസായങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖല എന്നിവയിൽ മറ്റു മേഖലയേക്കാൾ കൂടുതൽ ആഴത്തിൽ മാന്ദ്യം ബാധിച്ചു തുടങ്ങിയിട്ടുണ്ടെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട ാം മോദി സർക്കാർ നിലവിൽ വന്നശേഷം ആം ആദ്മി പാർട്ടി നേതാവ് കേജരിവാൾ കേന്ദ്രത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു.