രാ​ഹു​ലിനു നോ​ട്ടീ​സ് അ​യ​യ്ക്കു​ം: വ​നി​താ ക​മ്മീ​ഷ​ൻ
രാ​ഹു​ലിനു നോ​ട്ടീ​സ് അ​യ​യ്ക്കു​ം: വ​നി​താ ക​മ്മീ​ഷ​ൻ
Thursday, January 10, 2019 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നെ​​​​പ്പറ്റി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്നു ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ.

റ​​​​ഫാ​​​​ൽ ഇ​​​​ട​​​​പാ​​​​ടി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഒ​​​​രു സ്ത്രീ​​​​യെ കി​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ര​​ണ്ട​​ര മ​​ണി​​ക്കൂ​​ർ സ​​മ​​യ​​മെ​​ടു​​ത്തി​​ട്ടും ഈ ​​സ്ത്രീ​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നും​​ഇ​​​​ന്ന​​​​ലെ ജ​​​​യ്പു​​​​രി​​​​ൽ റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യ​​​​വേ രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നെ ല​​​​ക്ഷ്യം​​​​വ​​​​ച്ചു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണു വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രാ​​​​ഹു​​​​ൽ ​​​​ഗാ​​​​ന്ധി​​​​ക്ക് ഇ​​​​ന്നു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കും. ഒ​​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​​ക്കാ​​​​ര​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഇ​​​​ത്ത​​​​രം സ്ത്രീ​​​​വി​​​​രു​​​​ദ്ധ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ്. ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ലൂ​​​​ടെ രാ​​​​ഹു​​​​ൽ​​​​ ഗാ​​​​ന്ധി എ​​​​ന്താ​​​​ണ് അ​​​​ർ​​​​ഥ​​​​മാ​​​​ക്കു​​​​ന്ന​​​​ത് -​​​​രേ​​​​ഖാ ശ​​​​ർ​​​​മ ചോ​​​​ദി​​​​ച്ചു.


രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി രം​​​​ഗ​​​​തെ​​​​ത്തി. രാ​​​​ജ്യ​​​​ത്തെ മുഴുവൻ സ്ത്രീ​​​​ക​​​​ളെയും അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​ണി​​​​തെ​​​​ന്നു മോ​​​​ദി ആ​​​​ഗ്ര​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.