പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ മത്സരിക്കുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). മഹാസഖ്യത്തിനൊപ്പമായിരിക്കില്ല ഒറ്റയ്ക്ക് ആയിരിക്കും മത്സരിക്കുകയെന്നും പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
ചകായ്, ദംദഹ, കഠോറിയ, മനിഹരി, ജാമുയ്, പിർപയ് എന്നീ മണ്ഡലങ്ങളിലായിരിക്കും ജെഎംഎം മത്സരിക്കുകയെന്നും സുപ്രിയോ പറഞ്ഞു. ആറ് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ വിജയിക്കുമെന്നും സുപ്രിയോ അവകാശപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുകയ ആദ്യ ഘട്ടം നവംബർ ആറിനും രണ്ടാം ഘട്ടം 11നും നടക്കും. 14നാണ് വോട്ടെണ്ണൽ.