ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിമാനത്താവളത്തിൽ വൻ തീപിടിത്തം. ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം ഉണ്ടായത്. തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
വിമാനത്താവളത്തിലെ കാർഗോ സെക്ഷനിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയോടെയാണു തീപിടിത്തം ഉണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ വിവിധ ഏജൻസികൾ പ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
28 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭാഗികമായി തീ നിയന്ത്രണ വിധേയനാക്കിയെന്ന് എയര്‍പോര്‍ട്ട് വക്താവ് വ്യക്തമാക്കുന്നു. സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് തീ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഗേറ്റ് നമ്പര്‍ എട്ടിൽ നിന്നും പുക ഉയരുന്നത്. പിന്നീടത് പടരുകയായിരുന്നു. കാര്‍ഗോ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.
ഫയര്‍ഫോഴ്സിനൊപ്പം തന്നെ നേവിയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സമീപത്ത് നിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറുകളായി പുക ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്.