തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ തിങ്കളാഴ്ച ഒപി നിർത്തിവച്ചു പ്രതിഷേധിക്കും. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണു തിങ്കളാഴ്ചത്തെ ഒപി ബഹിഷ്കരണം.
ആവശ്യങ്ങളിൽ നിന്നും സർക്കാർ മുഖം തിരിച്ച സന്ദർഭത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരമാർഗം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ഇത്തരത്തിൽ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിന്റെ പരിപൂർണ ഉത്തരവാദിത്തം സർക്കാരിനു മാത്രമാണെന്നും കെജിഎംസിടിഎ വ്യക്തമാക്കി.