സെ​ഞ്ചു​റി​യു​മാ​യി മ​ന്ദാ​ന, മൂ​ന്ന് വി​ക്ക​റ്റു​മാ​യി ക്രാ​ന്തി; ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ
Wednesday, September 17, 2025 8:41 PM IST
ച​ണ്ഡീ​ഗ​ഡ്: ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 102 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 293 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്ക് 190 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 40.5 ഓ​വ​റി​ൽ നി​ൽ​ക്കെ ഓ​സ്ട്രേ​ലി​യ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 45 റ​ൺ​സെ​ടു​ത്ത അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡി​നും 44 റ​ൺ​സെ​ടു​ത്ത എ​ല്ലി​സ് പെ​ല്ലി​ക്കും മാ​ത്ര​മാ​ണ് ഓ​സീ​സ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ക്രാ​ന്തി ഗൗ​ഡ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദീ​പ്തി ശ​ർ​മ ര​ണ്ട് വി​ക്ക​റ്റും രേ​ണു​ക സിം​ഗും സ്നേ​ഹ് റാ​ണ​യും അ​രു​ന്ധ​തി റെ​ഡ്ഢി​യും രാ​ധ യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ലാ​ണ് 292 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യു​ടെ ത​ക​ർ‌​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

117 റ​ൺ​സാ​ണ് സ്മൃ​തി എ​ടു​ത്ത​ത്. 91 പ​ന്തി​ൽ 14 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ്മൃ​തി​യു​ടെ ഇ​ന്നിം​ഗ്സ്. ദീ​പ്തി ശ​ർ​മ 40 റ​ൺ​സും വി​ക്ക​റ്റ് കീ​പ്പ​ർ റി​ച്ച ഘോ​ഷ് 29 റ​ൺ​സും സ്കോ​ർ‌ ചെ​യ്തു.

ഓ​സ്ട്രേ​ലി​യ‍​യ്ക്ക് വേ​ണ്ടി ഡാ​ർ​സി ബ്രൗ​ൺ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ഷ്ലി ഗാ​ർ​ഡ്ന​ർ ര​ണ്ട് വി​ക്ക​റ്റും മേ​ഖ​ൻ ഷ​ട്ടും അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡും താ​ഹ്‌​ലി​യ മ​ക്ഗ്രാ​ത്തും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് വി​ജ​യി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം.




">