ഇടുക്കി: ആനച്ചാലിന് സമീപം തട്ടാത്തിമുക്കിൽ റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ബൈസൺവാലി സ്വദേശി ബെന്നി, ആനച്ചാൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന രാജീവ് എന്നിവരാണ് മരിച്ചത്.
റിസോർട്ട് നിർമാണത്തിനായി മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞുവീണതിനെ തുടർന്ന് ഇരുവരും മണ്ണിനടിയിൽ പെടുകയായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്ഥലപരിമിതിയുള്ളതിനാല്‍ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തുവാന്‍ തടസം നേരിട്ടു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.