ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി മാർട്ടിൻ സുബിമെൻഡി രണ്ട് ഗോളുകളും വിക്ടർ ഗ്യോകെരെസ് ഒരു ഗോളും നേടി. സുബിമെൻഡി 32, 79 എന്നീ മിനിറ്റുകളിലും ഗ്യോകെരെസ് 46ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ആഴ്സണലിന് ഒൻപത് പോയിന്റായി. നിലവിൽ ആഴ്സണലാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.