തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും നാടകീയ നീക്കം. ഓൺലൈൻ യോഗത്തിൽ നിന്ന് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഒഴിവാക്കി.
രജിസ്ട്രാർ അനിൽകുമാറിന് പകരം യോഗത്തിൽ മിനി കാപ്പനാണ് യോഗത്തിൽ പങ്കെടുത്തത്. വിദേശവിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ച യോഗത്തിൽ നിന്നാണ് രജിസ്ട്രാറെ വിസി ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസം രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന നിർദേശം വൈസ് ചാൻസലർ നല്കിയിരുന്നു. സസ്പെൻഷനിലുള്ള രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നും വാഹനത്തിന്റെ താക്കോൽ തിരികെ വാങ്ങണമെന്നുമുള്ള നിർദേശമാണ്
സർവകലാശാല സെക്യൂരിറ്റി ഓഫീസർക്ക് വിസി നൽകിയത്.
വാഹനം ഗാരേജിലേക്ക് നീക്കണമെന്നും വിസി നിർദേശിച്ചു. തന്റെ നിയമനാധികാരി സിൻഡിക്കറ്റാണെന്നും സിൻഡിക്കറ്റ് തീരുമാനമേ തനിക്കു ബാധകമാകുകയുള്ളൂവെന്നും രജിസ്ട്രാർ നിലപാട് വ്യക്തമാക്കിയിരുന്നു.