ന്യൂഡൽഹി: കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് സിബിഎസ്ഇ വിദ്യാർഥികൾ സുപ്രീംകോടതിയിൽ തടസഹർജി നൽകി. നാല് വിദ്യാർഥികളാണ് തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി തടസഹർജി സമർപ്പിച്ചത്.
അതേസമയം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. 16ന് എൻജിനിയറിംഗ് കോഴ്സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയക്കുള്ള രജിസ്ട്രേഷൻ തുടങ്ങും.
അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. മാർക്ക് ഏകീകരണ പ്രക്രിയയിലൂടെ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികളോട് അനീതിയാണ് കാണിച്ചതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
സിബിഎസ്ഇ വിദ്യാർഥികളുടെ അർഹമായതോ ന്യായമായതോ ഒരാവശ്യവും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.