ര​ണ്ടാം ടെ​സ്റ്റി​ലും ഗം​ഭീ​ര ജ​യം; സിം​ബാ​ബ്‌​വെയ്​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തുവാ​രി ദ​ക്ഷി​ണാ​ഫ്രി​ക്ക
Tuesday, July 8, 2025 7:49 PM IST
ബു​ല​വാ​യോ: ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് കീ​രി​ടം നേ​ടി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ടെ​സ്റ്റ് പ​ര​ന്പ​ര തൂ​ത്തു​വാ​രി ദ​ക്ഷി​ണാ​ഫ്രി​ക്ക. സിം​ബാം‌​ബ്‌​വെ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക തൂ​ത്തു​വാ​രി​യ​ത്.

ആ​ദ്യ ടെ​സ്റ്റി​ൽ 328 റ​ൺ​സി​ന് വി​ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്നിം​ഗ്സി​നും 236 റ​ൺ​സി​നു​മാ​ണ് ജ​യി​ച്ച​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 506 റ​ൺ​സ് ലീ​ഡ് വ​ഴ​ങ്ങി​യ സിം​ബാം​ബ്‍​വേ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 220 റ​ൺ​സി​ന് പു​റ​ത്താ​യി. തി​ങ്ക​ളാ​ഴ്ച 51-1 എ​ന്ന സ്കോ​റി​ലാ​യി​രു​ന്നു സിം​ബാ​ബ്‌​വെ ക്രീ​സ് വി​ട്ട​ത്.

ഇ​ന്ന് ആ​ദ്യ സെ​ഷ​നി​ല്‍ 92 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും തു​ട​ര്‍​ച്ച​യാ​യി വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​ത് തി​രി​ച്ച​ടി​യാ​യി. 55 റ​ൺ​സെ​ടു​ത്ത നി​ക്ക് വെ​ൽ​ഷാ​ണ് ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ക്രെ​യ്ഗ് ഇ​ർ​വി​ൻ 49 റ​ൺ​സെ​ടു​ത്തു. കോ​ർ​ബി​ൻ ബോ​ഷ് നാ​ലും സെ​നു​രാ​ൻ മു​ത്തു​സ്വാ​മി മൂ​ന്നും കോ​ഡി യൂ​സു​ഫ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

പു​റ​ത്താ​വാ​തെ 367 റ​ൺ​സെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ വി​യാ​ൻ മു​ൾ​ഡ​റാ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ചും മാ​ൻ ഓ​ഫ് ദി ​സീ​രീ​സും. ദ​ക്ഷി​ണാ​ഫ്രി​ക്ക-​സിം​ബാ​ബ്‌​വെ പ​ര​മ്പ​ര ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രി​യി​ട്ടും നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ല്‍ ഇ​തു​വ​രെ പോ​യ​ന്‍റൊ​ന്നും നേ​ടാ​നാ​യി​ട്ടി​ല്ല.

ന​വം​ബ​റി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​ടു​ത്ത ടെ​സ്റ്റ് പ​ര​മ്പ​ര. മൂ​ന്ന് ടെ​സ്റ്റു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ലു​ള്ള​ത്.