നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ മ​ക​നും പ​നി; കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
Sunday, July 6, 2025 8:32 AM IST
പാ​ല​ക്കാ​ട്: നി​പ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ 12 വ​യ​സു​കാ​ര​നാ​യ മ​ക​നും പ​നി. കു​ട്ടി​യെ മ​ണ്ണാ​ര്‍​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ​സ​മ​യം ഇ​വ​രു​ടെ ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍റെ നാ​ല് മ​ക്ക​ളു​ടെ​യും യു​വ​തി​യു​ടെ മ​റ്റൊ​രു മ​ക​ന്‍റെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​പ വാ​ർ​ഡി​ലാ​ണ് ഇ​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. യു​വ​തി​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.