ജാ​ന​കി വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള; സി​നി​മ ഹൈ​ക്കോ​ട​തി ഇ​ന്ന് കാ​ണും
Saturday, July 5, 2025 7:02 AM IST
കൊ​ച്ചി: സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ച സു​രേ​ഷ് ഗോ​പി ചി​ത്രം ജാ​ന​കി വേ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി എ​ൻ.​ന​ഗ​രേ​ഷ് ഇ​ന്ന് കാ​ണും. രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം ലാ​ൽ മീ​ഡി​യ​യി​ലാ​ണ് പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജാ​ന​കി എ​ന്ന പേ​രു മാ​റ്റാ​തെ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡ്. സി​നി​മ ക​ണ്ട​തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാം എ​ന്നാ​ണ് ഹൈ​ക്കോ​ട​തി അ​റി​യി​ച്ച​ത്.

സി​നി​മ കാ​ണ​ണ​മെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സി​നി​മ ഹൈ​ക്കോ​ട​തി കാ​ണു​ന്ന​തി​നെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.