സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ; യു​വ​തി ചി​കി​ത്സ​യി​ൽ
Thursday, July 3, 2025 7:34 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ ബാ​ധ​യെ​ന്ന് സം​ശ​യം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ പാ​ല​ക്കാ​ട് നാ​ട്ടു​ക​ൽ സ്വ​ദേ​ശി​യാ​യ 38കാ​രി​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വ​രി​ല്‍ നി​ന്നെ​ടു​ത്ത സാ​മ്പി​ള്‍ പൂ​നെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. യു​വ​തി​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​ത് എ​ന്ന​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു​ണ്ട്.

സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. അ​തേ സ​മ​യം യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.