ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിംഗ് നടന്നത്. ഗ്രാമീണ മേഖലകൾ ലക്ഷ്യമിട്ട് പരമാവധി ആൾനാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.
അതേസമയം മൂന്ന് സേനാമേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സേനാമേധാവിമാരുമായി പ്രധാനമന്ത്രി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലവിലെ സ്ഥിതിഗതികള്‍ സേനാമേധാവിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരികെ വിളിച്ചിട്ടുണ്ട്.