തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.
എതിർ ദിശകളിൽ വന്ന കെഎസ്ആർടിസിയുടെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.