തിരുവനന്തപുരം: വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സർക്കാർ ഉന്നതതല യോഗം ചേരുന്നു. വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ചു കൊണ്ട് ബുധനാഴ്ച ഉന്നതതലയോഗം വിളിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യവനം മേധാവിക്ക് നിർദേശം നൽകി.
ഉച്ചകഴിഞ്ഞ് 2.30ന് വനം വകുപ്പ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ എല്ലാ വിഭാഗം വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. സോഷ്യൽ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ വിഭാഗങ്ങളും യോഗത്തിനെത്തണം.
പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശം നൽകി.