കു​ള​ത്തൂ​പ്പു​ഴ ഓ​യി​ല്‍ ഫാം എ​സ്റ്റേ​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം
Tuesday, February 11, 2025 7:13 PM IST
കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ ഓ​യി​ൽ ഫാം ​എ​സ്റ്റേ​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഫാ​മി​ന്‍റെ ക​ണ്ട​ച്ചി​റ എ​സ്റ്റേ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പു​ക ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ കു​ള​ത്തൂ​പ്പു​ഴ, പു​ന​ലൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ക​ടു​ത്ത വേ​ന​ലി​ൽ ഇ​ട​ക്കാ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ച​താ​ണ് അ​ഗ്നി​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. തോ​ട്ട​ത്തി​ൽ പു​തു​താ​യി പ്ലാ​ന്‍റ് ചെ​യ്ത ആ​യി​ര​ക്ക​ണ​ക്കി​ന് എ​ണ്ണ​പ്പ​ന തൈ​ക​ൾ ക​ത്തി ന​ശി​ച്ചു.

തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പൂ​ര്‍​ണ​മാ​യും തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അധികൃതർ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക