കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഇന്ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ടോസ് വീഴും. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തിൽ നിന്ന് വിട്ടു നിന്ന സീനിയര്‍ താരം വിരാട് കോഹ്ലി ഇന്ന് കളിക്കുമെന്നാണ് സൂചന.
വലത് മുട്ടുകാലിലെ നീര്‍ക്കെട്ടിനെ തുടര്‍ന്ന് ആദ്യ ഏകദിനത്തില്‍ കോഹ്ലി കളിച്ചിരുന്നില്ല. ഓപ്പണര്‍ യശസ്വി ജയ്സ്വാൾ ഇന്ന് പുറത്തിരുന്നേക്കും. യശസ്വി പുറത്തായാല്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങും.
നാഗ്പുരിൽ നടന്ന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇന്നും ജയിച്ച് മൂന്നു മത്സര പരന്പര സ്വന്തമാക്കി ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള തയാറെടുപ്പ് ഗംഭീരമാക്കാനാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ലക്ഷ്യം.