ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 വരെ 19.95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
രാഷ്ട്രപതി ദ്രൗപതി മുർമുവും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനുശേഷമാണ് ഡൽഹി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.
ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്.