പാലക്കാട്: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റു. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിനിടെയായിരുന്നു സംഭവം.
ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ആളുകൾ എത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി.