വാഷിംഗ്ടൺ: മെക്സിക്കോയ്ക്ക് 25 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒരുമാസത്തേക്ക് ആണ് തീരുമാനം മരവിപ്പിച്ചത്.
ഇക്കാര്യം വൈറ്റ് ഹൗസും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗവും അറിയിച്ചു. തിങ്കളാഴ്ച ട്രംപും ക്ലൗഡിയയും ടെലിഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെയാണ് തീരുമാനം എന്നാണ് സൂചന.
കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്കു 10 ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഇറക്കുമതിക്കും ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.