ലക്നോ: ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഹതിനാല പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള റാണിതാലി ഗ്രാമത്തിലെ വാരണാസി-ശക്തിനഗർ സംസ്ഥാന പാതയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
ചത്തീസ്ഗഡിൽ നിന്ന് റോബർട്ട്സ്ഗഞ്ചിലേക്ക് പോവുകയായിരുന്ന ഹ്യുണ്ടായ് ക്രെറ്റ കാർ ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ കാറിലുണ്ടായിരുന്ന നാല് പേരും ട്രക്ക് ഡ്രൈവറും മറ്റൊരു വാഹനത്തിലെ ഡ്രൈവറും ഉൾപ്പെടുന്നു.
പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഇവരെ ഹതിനാല, ദുദ്ദി പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘമാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.