കീവ്: വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഒന്പത് ആയി. നിരവധി പേർക്ക് പരിക്കേറ്റു.
സുമി നഗരത്തിലെ പാർപ്പിടസമുച്ചയത്തിനു നേർക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായത്. കെട്ടിടത്തിനു സാരമായ നാശനഷ്ടമുണ്ടായി.
വ്യാഴാഴ്ച ഡോണെറ്റ്സ്കിലെ ക്രാമാടോർസ്ക് നഗരത്തിൽ റഷ്യൻ പീരങ്കിയാക്രമണത്തിൽ 13 പേർക്കു പരിക്കേറ്റിരുന്നു.