തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന് ഹരികുമാര്‍ കുറ്റം സമ്മതിച്ചു. താന്‍ ഒറ്റയ്ക്ക് കൊന്നതാണെന്നാണ് ഇയാളുടെ മൊഴി.
ജീവനോടെ കിണറ്റില്‍ എറിഞ്ഞെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
മറ്റാരെയെങ്കിലും രക്ഷപ്പെടുത്താന്‍ ഇയാള്‍ ഒറ്റയ്ക്ക് കുറ്റം ഏറ്റെടുത്തതാകാമെന്നും സംശയിക്കുന്നുണ്ട്. ശ്രീതു-ശ്രീജിത്ത് ദന്പതികളുടെ മകൾ ദേവേന്ദു ആണ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ശരീരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം മുതൽ അന്വേഷണം നടത്തിയത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു.
ഇവർക്ക് വലിയ സാന്പത്തിക ബാധ്യത ഉണ്ടായിരുന്നെന്നും കുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നുമാണ് വിവരം.