അ​പ്ര​തീ​ക്ഷി​ത നീ​ക്കം;​മ​ണി​പ്പു​ർ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച് ജെ​ഡിയു
Wednesday, January 22, 2025 4:46 PM IST
ഇം​ഫാ​ൽ: വീ​ണ്ടും അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ നീ​ക്കം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ജെ​ഡിയു. മ​ണി​പ്പു​രി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ ഇ​ന്ന് പി​ൻ​വ​ലി​ച്ചു. നി​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ജെ​ഡി​യു​വി​ന് മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ​യി​ൽ ഒ​രം​ഗ​മാ​ണ് ഉ​ള​ള​ത്. പി​ൻ​മാ​റ്റം മ​ണി​പ്പൂ​ർ സ​ർ​ക്കാ​രി​ൽ തി​രി​ച്ച​ടി സൃ​ഷ്ടി​ക്കി​ല്ലെ​ങ്കി​ലും കേ​ന്ദ്ര​ത്തി​നും ബി​ഹാ​റി​ലും പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു​വി​ന്‍റെ പി​ൻ​മാ​റ്റം ബി​ജെ​പി​ക്കു​ള​ള മു​ന്ന​റി​യി​പ്പാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കോ​ൺ​റാ​ഡ് സാം​ഗ്മ നി​യ​ന്ത്രി​ക്കു​ന്ന നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യും നേ​ര​ത്തെ മ​ണി​പ്പൂ​ർ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ചി​രു​ന്നു. 2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു മ​ണി​പ്പൂ​രി​ൽ ആറ് സീ​റ്റി​ലാ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ഞ്ച് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ലേ​ക്ക് ചേ​ർ​ന്നു.

ഇ​തോ​ടെ നി​ല​വി​ൽ ജെ​ഡി​യു​വി​ന് ഒ​രു അം​ഗം മാ​ത്ര​മാ​ണു​ള​ള​ത്. നി​ല​വി​ൽ 60 അം​ഗ മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ​യി​ൽ 37 എം​എ​ൽ​എ​മാ​രാ​ണ് ബി​ജെ​പി​ക്കു​ള​ള​ത്. ഇ​തി​നൊ​പ്പം നാ​ഗാ പീ​പ്പി​ൾ​സ് ഫ്ര​ണ്ട് പാ​ർ​ട്ടി​യു​ടെ അഞ്ച് എം​എ​ൽ​എ​മാ​രും മൂന്ന് സ്വ​ത​ന്ത്ര​രും ബി​ജെ​പി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ക്കു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക