രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വി​മ​ര്‍​ശ​നം
Sunday, January 19, 2025 8:21 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള പി​ടി​വ​ലി​യി​ൽ പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

മു​തി​ര്‍​ന്ന നേ​താ​വ് പി.​ജെ. കു​ര്യ​നാ​ണ് വി​മ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ആ​രാ​യി​രി​ക്ക​ണ​മെ​ന്ന ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ച​ക​ള്‍ അ​നാ​വ​ശ്യ​മാ​ണെ​ന്ന് പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു. മ​റ്റു നേ​താ​ക്ക​ളും ഇ​ക്കാ​ര്യ​ത്തെ പി​ന്തു​ണ​ച്ച് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു.

പി.​വി.​അ​ൻ​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ത്തി​ൽ കൂ​ട്ടാ​യ തീ​രു​മാ​നം വേ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. യോ​ജി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.

കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ട് വേ​ണ​മെ​ന്നും ച​ർ​ച്ച​ക​ൾ അ​നാ​വ​ശ്യ​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​ക​രു​തെ​ന്നും നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക