മാനന്തവാടി: ബൈക്ക് യാത്രികനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. മാനന്തവാടി - തിരുനെല്ലി റോഡിലൂടെ ഒരു കുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച ബൈക്കിനു നേരെയാണ് കാട്ടാനയുടെ ആക്രമണ ശ്രമമുണ്ടായത്.
കാട്ടാന ബൈക്കിനുനേരെ വരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എതിര്‍ഭാഗത്തു നിന്നും വരുകയായിരുന്ന കാര്‍ യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബൈക്കിന് പിന്നാലെ കാട്ടാന ഓടിയടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ബൈക്കിന് തൊട്ടുസമീപം കാട്ടാന എത്തിയെങ്കിലും ആത്മധൈര്യം കൈവിടാതെ ബൈക്ക് യാത്രികൻ വേഗത്തിൽ പോയതിനാൽ വലിയ അപകടമാണ് ഒഴിവായത്.