വെ​ടി​നി​ർ​ത്ത​ൽ താ​ത്കാ​ലി​കം; വേ​ണ്ടി​വ​ന്നാ​ൽ യു​ദ്ധം തു​ട​രു​മെ​ന്ന് നെ​ത​ന്യാ​ഹു
Sunday, January 19, 2025 4:38 AM IST
ജ​റു​സ​ലം: ഹ​മാ​സു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ താ​ത്കാ​ലി​ക​മാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു. ബ​ന്ദി​ക്കൈ​മാ​റ്റ​ത്തി​ന് ധാ​ര​ണ​യാ​യെ​ങ്കി​ലും ആ​രൊ​ക്കെ​യാ​ണ് കൈ​മാ​റ്റം ചെ​യ്യു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച ലി​സ്റ്റ് ഹ​മാ​സി​ന്‍റെ പ​ക്ക​ൽ നി​ന്ന് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​ത് ക​രാ​ർ ലം​ഘ​ന​മാ​ണ്. വേ​ണ്ടി​വ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​ത്തോ​ടെ യു​ദ്ധം പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നും ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യി​രി​ക്കു​ന്ന എ​ല്ലാ​വ​രേ​യും തി​രി​കെ രാ​ജ്യ​ത്തെ​ത്തി​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. 42 ദി​വ​സം നീ​ളു​ന്ന ആ​ദ്യ​ഘ​ട്ട വെ​ടി​നി​ർ​ത്ത​ലി​നി​ടെ 33 ബ​ന്ദി​ക​ളെ ഹ​മാ​സ് ഘ​ട്ടം​ഘ​ട്ട​മാ​യി മോ​ചി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ.

ഇ​തി​ൽ മൂ​ന്നു​പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച വി​ട്ട​യ​യ്ക്കു​ക. ഇ​വ​ർ 30 വ​യ​സി​ൽ​താ​ഴെ​യു​ള്ള ഇ​സ്രാ​യേ​ലി​ന്‍റെ വ​നി​താ സൈ​നി​ക​രാ​ണെ​ന്നാ​യി​രു​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മോ​ചി​പ്പി​ക്കു​ന്ന 737 പ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. ത​ട​വു​കാ​രു​ടെ ആ​ദ്യ​സം​ഘ​ത്തി​ൽ 95 പേ​രു​ണ്ടാ​കും.

ഇ​വ​രെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു​ശേ​ഷ​മേ കൈ​മാ​റൂ​വെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചി​രു​ന്നു. ല​ബ​ന​നി​ലും സി​റി​യ​യി​ലും ഇ​സ്രാ​യേ​ലി​നു​ണ്ടാ​യ സൈ​നി​ക വി​ജ​യ​മാ​ണ് ഹ​മാ​സി​നെ വെ​ടി​നി​ർ​ത്ത​ലി​ന് പ്രേ​രി​പ്പി​ച്ച​ത്. മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തി​ന്‍റെ മു​ഖഛാ​യ ഇ​സ്ര​യേ​ൽ മാ​റ്റി. ഏ​റ്റ​വും സാ​ധ്യ​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക