കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്. കോടതി വഴി പരാതി നൽകണമെന്ന് കൊച്ചി പോലീസ് അറിയിച്ചു.
നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ഹര്‍ജി നൽകിയെങ്കിലും രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എറണാകുളം സെന്‍ട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്.