തിരുവനന്തപുരം: വനം നിയമഭേദഗതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും വനം മന്ത്രി പറഞ്ഞു.
ആശങ്കകൾ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയതെന്നും ശശീന്ദ്രൻ പറഞ്ഞു. അല്ലാതെ വനം നിയമഭേദഗതിയിൽ നിന്ന് പിന്നോട്ട് പോയി എന്ന് അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയേതര സംഘടകളുടെ ഗൂഢനീക്കം തിരിച്ചറിഞ്ഞാണ് ആശങ്കകൾ പരിഹരിച്ചതിന് ശേഷം മാത്രം നിയമഭേദഗതിയുമായി മുന്നോട്ട് പോയാൽ മതിയെന്ന് തീരുമാനിച്ചത്. മലയോര ജനതയെ സർക്കാർ വിരുദ്ധരാക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.