പാറ്റ്ന: പണം ആവശ്യപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയി ഫോൺ വിളിച്ചുവെന്ന ആരോപണവുമായി ബിഹാർ മന്ത്രി.
മന്ത്രി സന്തോഷ് കുമാർ സിംഗിനാണ് ഫോൺ കോൾ ലഭിച്ചത്. ലോറൻസ് ബിഷ്ണോയി ആണെന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ 30 ലക്ഷം രൂപ ആവശ്യപ്പെടുകയും മുംബൈയിൽ കൊലചെയ്യപ്പെട്ട എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
ആവശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ച മന്ത്രി, വിഷയം ഡിജിപിയെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.